പു​സ്ത​കോ​ത്സ​വ​ത്തി​ന് സ​മാ​പ​നം
Sunday, June 16, 2024 5:10 AM IST
കോ​ത​മം​ഗ​ലം: വാ​യ​നാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ത​മം​ഗ​ലം ക്രി​സ്തു​ജ്യോ​തി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ന്ന പു​സ്ത​കോ​ത്സ​വം സ​മാ​പി​ച്ചു. ന​ല്ല പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ന്ന​ത് വ​ഴി ചി​ന്താ​ശേ​ഷി​യും ധാ​ർ​മി​ക ബോ​ധ്യ​വു​മു​ള്ള ന​ല്ല ത​ല​മു​റ വ​ള​ർ​ന്നു വ​രു​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ മാ​ത്യു പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം സ്കൂ​ൾ ലൈ​ബ്ര​റി​യി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നെ​ടു​ത്ത ജു​വ​ൽ അ​ന്ന ജി​ൻ​സ​ണ്‍, ബേ​സി​ൽ സി​യാ​ൻ ഡെ​യ്ബി, കാ​ത​ലി​ൻ എ​ലി​സ ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​സ്ത​കോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് പു​സ്ത​ക​ങ്ങ​ളാ​ണ് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും പ​ങ്കാ​ളി​ത്ത​മു​ണ്ട്.

പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കാ​നും വാ​ങ്ങാ​നു​മു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സോ​ജ​ൻ മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഫാ. ​ജെ​യിം​സ് മു​ണ്ടോ​ളി​ക്ക​ൽ, ട്യൂ​ണ ജോ​ർ​ജ്, ലൈ​ബ്ര​റേ​റി​യ​ൻ സ​ജ്ന ബി​ജു എ​ന്നി​വ​രും, അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.