ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ തടഞ്ഞു
Sunday, June 16, 2024 4:53 AM IST
വൈ​പ്പി​ൻ: ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഇ​ടു​ങ്ങി​യ വൈ​പ്പി​ൻ സം​സ്ഥാ​ന​പാ​ത​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന​ത് സി​പി​എം, ഡി​വൈ​എ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. വ​ല്ലാ​ർ​പാ​ടം ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ ഒ​ഴി​വാ​ക്കു​ന്നതി​നാ​യി നി​ര​വ​ധി ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ഇ​പ്പോ​ൾ സം​സ്ഥാ​നപാ​ത വ​ഴി രാ​വും പ​ക​ലും ക​ട​ന്ന് പോ​കു​ന്നു​ണ്ട്.

ഇ​ങ്ങി​നെ പോ​യ ഒ​രു ക​ണ്ടെ​യ്ന​ർ ലോ​റി ക​ഴി​ഞ്ഞ ദി​വ​സം നാ​യ​ര​മ്പ​ല​ത്ത് വ​ച്ച് രാ​ത്രി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ഇ​ടി​ച്ച് ഡ്രൈ​വ​ര്‍ ചെ​റാ​യി സ്വ​ദേ​ശി ര​ൺ​ജി​ത്തി​ന് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. ഇ​യാ​ൾ ഇ​പ്പോ​ള്‍ ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ല്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​തേ തു​ട​ർ​ന്ന് സിപിഎം ​ഏ​രി​യാ സെ​ക്ര​ട്ട​റി എ.​പി.​ പ്രി​നി​ലിന്‍റെ നേ​തൃ​ത്വത്തി​ൽ രാ​ത്രി ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ൾ ത​ട​ഞ്ഞ​ത്. ഏ​ഴു ലോ​റി​ക​ളെ തി​രി​ച്ച് വ​ല്ലാ​ര്‍​പാ​ടം ഭാ​ഗ​ത്തേ​ക്ക് ത​ന്നെ തി​രി​ച്ച​യ​ച്ചു.