സോ​ളാ​ർ ലോ​ൺ മൂ​വ​ർ നി​ർ​മി​ച്ച് ഐ​സാ​റ്റ് എ​ൻജി​. വി​ദ്യാ​ർ​ഥി​ക​ൾ
Sunday, June 16, 2024 4:53 AM IST
ക​ള​മ​ശേ​രി: ക​ള​മ​ശേ​രി ഐ​സാ​റ്റ് എ​ൻജി​നീയ​റിം​ഗ് കോ​ളേ​ജി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ഓ​ട്ടോ​മാ​റ്റി​ക് സോ​ളാ​ർ ലോ​ൺ മൂ​വ​ർ നി​ർ​മി​ച്ചു.

കാ​ട് പി​ടി​ച്ച സ്ഥ​ല​ങ്ങ​ൾ വ​ള​രെ എ​ളു​പ്പ​ത്തി​ൽ വൃ​ത്തി​യാ​ക്കാ​നും അ​തി​ക ചെ​ല​വില്ലാതെ പ്രവർ ത്തിപ്പിക്കാനും ചെയ്യുന്ന ഈ യന്ത്രം പൂ​ർ​ണ​മാ​യും സോ​ളാ​ർ പാ​ന​ലിലൂടെ വൈ​ദ്യു​തി ശേ​ഖ​രി​ച്ചാണ് പ്ര​വ​ർ​ത്തി​ക്കു​ന്നത്.

ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെന്‍റ് മേ​ധാ​വി ഡോ, ​നീ​നു ജോ​സ​ഫ്, പ്ര​ഫ​സ​ർ ടി.എ​ക്സ്. ട്യൂ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ശ്വി​ൻ ലി​നു, കെ.ബി. അ​ഖില, സോ​ന ജു​ഡ​ൺ, ടി​ൻ​സ​ൻ സാ​ജ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.