ബൈക്കിടിച്ച് കാൽനടയാത്രികൻ മരിച്ചു
1429495
Saturday, June 15, 2024 10:21 PM IST
കാലടി: മഞ്ഞപ്രയിൽ ബൈക്കിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. മഞ്ഞപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന തൃശൂർ സ്വദേശി സി.ബി. റോഷൻ (49) ആണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ശിവജിപുരം സ്വദേശി ദീപക് മണിക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന റോഷനെ ബൈക്ക് ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
റോഷന്റെ ഭാര്യ മിത്ര അയ്യന്പുഴ പഞ്ചായത്തിലെ ജീവനക്കാരിയാണ്. പോസ്റ്റ്മോമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.