ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​ഴു ല​ക്ഷ​ത്തി​ന്‍റെ സ്‌​കോ​ള​ര്‍​ഷി​പ്പ്
Saturday, June 15, 2024 4:42 AM IST
അ​ങ്ക​മാ​ലി: ഫി​സാ​റ്റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ന്ത​ര്‍​ദേ​ശീ​യ സ്‌​കോ​ള​ര്‍​ഷി​പ്പി​നു അ​ര്‍​ഹ​രാ​യി. മൂ​ന്ന് പേ​ര്‍​ക്കാ​യി മൊ​ത്തം ഏ​ഴു ല​ക്ഷം രൂ​പ​യാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ച്ച​ത്. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ന്‍റോ ടോ​മി, ആ​ന​ന്ദ് ശി​വ​ന്‍, വൈ​ഷ്ണ​വ് എ​സ്. കു​മാ​ര്‍ എ​ന്നി​വ​രാ​ണ് അ​മേ​രി​ക്ക​ന്‍ സൊ​സൈ​റ്റി ഓ​ഫ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​ഴേ​ഴ്‌​സി(​എ​എ​സ്എം​ഇ)​ന്‍റെ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​ര്‍​ഹ​രാ​യ​ത്.

ആ​ന്‍റോ ടോ​മി​ക്ക് എ​എ​സ്എം​ഇ​യി​ലെ മാ​ര്‍​ക്ക​സ് എ​ന്‍ ബ്ര​സ​ലാ​ര്‍ മെ​മ്മോ​റി​യ​ല്‍ സ്‌​കോ​ള​ര്‍​ഷി​പ്പാ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യും, ആ​ന​ന്ദ് ശി​വ​നും, വൈ​ഷ്ണ​വ് എ​സ്. കു​മാ​റി​നും എ​എ​സ്എം​ഇ ഫൗ​ണ്ടേ​ഷ​ന്‍ സ്‌​കോ​ള​ര്‍​ഷി​പ്പാ​യി ഒ​രു ല​ക്ഷം രൂ​പ വീ​ത​വു​മാ​ണ് ല​ഭി​ച്ച​ത്.

ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​വും അ​മേ​രി​ക്ക​ന്‍ സൊ​സൈ​റ്റി ഓ​ഫ് മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യേ​ഴ്‌​സ് സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഫി​സാ​റ്റ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ഴ്ച​വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​വും സ്‌​കോ​ള​ര്‍​ഷി​പ്പ് ല​ഭി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​യി. കോ​ള​ജ് മാ​നേ​ജ്മെ​ന്‍റും അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.