സ്കൂട്ടർ കുഴിയിൽ വീണ് യാത്രികന് പരിക്ക്
1425569
Tuesday, May 28, 2024 7:42 AM IST
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന് പരിക്ക്. പെരുമ്പാവൂർക്ക് പോവുകയായിരുന്ന ആലുവ സ്വദേശിയുടെ സ്കൂട്ടർ കുഴിയിൽ വീണ് മറിയുകയായിരുന്നു. യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടെ ങ്കിലും വാഹനത്തിന് കാര്യമായ കേട്പാട് സംഭവിച്ചു.
മാറമ്പിള്ളി സ്വദേശിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ചാലക്കൽ പതിയാട്ട് കവലയിലെ അതേ സ്ഥലത്താണ് വീണ്ടും കുഴി രൂപപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാത്രി ഇവിടെയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ ദമ്പതികൾക്കും പരിക്കേറ്റിരുന്നു.
ചാലക്കൽ പകലമറ്റം മുതൽ ആലുവ വരെ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. റോഡ് പൊളിഞ്ഞുണ്ടാകുന്ന കുഴികൾക്ക് പുറമേ ജൽമിഷൻ പദ്ധതിക്കായി റോഡിൻറെ ഇരുവശവും കുഴികൾ എടുത്തിരുന്നു. ഈ ഭാഗങ്ങളിൽ എല്ലാം തകർന്ന നിലയിലാണ്.