ഇഎസ്ഐ ആശുപത്രിയുടെ മുകളിലേക്ക് മരം വീണു
1424925
Sunday, May 26, 2024 3:36 AM IST
കൊച്ചി: കഴിഞ്ഞദിവസം രാത്രി ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും എറണാകുളം നോര്‍ത്ത് ഇഎസ്ഐ ആശുപത്രിയുടെ മുകളിലേക്ക് മരം വീണു. സ്ത്രീകളുടെ വാര്‍ഡിന്റെ ഭാഗത്തായാണ് മരം വീണത്. രോഗികളെ വാര്‍ഡില്‍ നിന്ന് മാറ്റി.
കാലപഴക്കമുള്ള കെട്ടിടത്തിന് മുകളിലേക്കാണ് മരം വീണത്. ഭാഗ്യവശാൽ വലിയ അപകടം ഒഴിവായി. കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാതെ ഇനി രോഗികളെ വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.
അപകടകരമായി നില്ക്കുന്ന മരം മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോര്പറേഷന് നടപടി സ്വീകരിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം.