സെവന്‍സ് ഫുട്ബോള്‍: പ്ലേ മേക്കേഴ്സ് ജേതാക്കള്‍
1424785
Saturday, May 25, 2024 4:53 AM IST
അങ്കമാലി: ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ ഫോറം അയ്യമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കാലടി പ്ലേ മേക്കേഴ്സ് ജേതാക്കളായി.
ചുള്ളി യൂത്ത് കോണ്‍ഗ്രസ് എഫ്സി രണ്ടാം സ്ഥാനവും, അമലാപുരം ഗലാറ്റിക്കോസ് എഫ്സി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം റോജി എം. ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള സമ്മാനദാനവും, എസ്എസ്എല്‍സി, പ്ലസ്ടു വിജയികളെ ആദരിക്കലും എംഎല്‍എ നിര്‍വഹിച്ചു.
ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ ഫോറം മണ്ഡലം പ്രസിഡന്റ് അനൂപ് അഗസ്റ്റിന് അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം കോ-ഓര്‍ഡിനേറ്റർ ലൈജു ഈരാളി, വൈസ് പ്രസിഡന്റ് പ്രിന്‍സ് പോള്‍, എല്‍ദോ ജോണ്‍, സി.ജെ. ഫ്രാന്‍സിസ്, റീന ഡേവീസ്, അനിസണ്‍ കെ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.