പോളിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് നടത്തി
1417379
Friday, April 19, 2024 4:50 AM IST
കോതമംഗലം: കോതമംഗലം നിയോജക മണ്ഡലത്തിൽ പോളിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് എം.എ. കോളജ് ഓഡിറ്റോറിയത്തിൽ നടത്തി. മെഷീനുകളിൽ സ്ഥാനാർഥികളുടെ പേരും ചിഹ്നവും പതിപ്പിച്ചതിനൊപ്പം കണ്ട്രോൾ യൂണിറ്റും വിവി പാറ്റ് മെഷീനും ഘടിപ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറായ ഡിഎഫ്ഒയും മറ്റ് ഉദ്യോഗസ്ഥരും നേതൃത്വം നൽകി.
എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജാണ് ബാലറ്റിലെ ആദ്യ പേരുകാരൻ. രണ്ടാമത് യുഡിഎഫിന്റെ ഡീൻ കുര്യാക്കോസ്, ബിഎസ്പിയുടെ റസൽ ജോയി, വിടുതലൈ ചിരുത്തൈയുടെ സജി ഷാജി, എൻഡിഎയുടെ സംഗീത വിശ്വനാഥൻ, സ്വതന്ത്രരായ ജോമോൻ ജോണ്, പി.കെ. സജീവൻ എന്നിങ്ങനെയാണ് മൂന്നാം സ്ഥാനം മുതലുള്ള ക്രമം.
സ്ഥാനാർഥികളുടെ എജന്റുമാരുടെ സാന്നിധ്യത്തിലാണ് കമ്മീഷനിംഗ് നടന്നത്. പ്രവർത്തന സജ്ജമാണെന്ന് ഉറപ്പാക്കിയശേഷം യന്ത്രം വീണ്ടും സ്ട്രോംഗ് റൂമിലേക്ക് മാറ്റി. കോതമംഗലം മണ്ഡലത്തിൽ 159 ബൂത്തുകളിലേക്കുള്ള മെഷീനുകളാണ് സജ്ജമാക്കിയത്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ ഏഴ് സ്ഥാനാർഥികളാണുള്ളത്.