എന്റെ നാട് വിഷു ചന്ത തുറന്നു
1416309
Sunday, April 14, 2024 4:47 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വിഷു ചന്ത എന്റെ നാട് ഭക്ഷ്യ സുരക്ഷാ മാർക്കറ്റിൽ ചെയർമാൻ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
പൊതു വിപണിയിലെ പച്ചക്കറി വില വർധന വർധിച്ചതിനാൽ ഗുണമേന്മയുള്ള പച്ചക്കറികൾ മിതമായ നിരക്കിൽ സാധാരണക്കാർക്ക് എത്തിച്ച് നൽകാനാണ് എന്റെ നാട് വിഷു ചന്തയിലുടെ ലക്ഷ്യമിടുന്നതെന്ന് ഷിബു തെക്കുംപുറം പറഞ്ഞു.
ജനകീയ കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റിയംഗം സി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. ജോഷി പൊട്ടയ്ക്കൽ, കെ.പി. കുര്യാക്കോസ്, പി.എ. പാദുഷ, ജോഷി കുര്യാക്കോസ്, ബിജി ഷിബു, ജോർജ് മങ്ങാട്ട് എന്നിവർ പ്രസംഗിച്ചു.