കുന്നുകര പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍
1416273
Sunday, April 14, 2024 4:25 AM IST
നെടുമ്പാശേരി: കുറ്റിപ്പുഴ ഇടവകയിലെ കുന്നുകര കുരിശു പള്ളിയില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിന് വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍ കൊടിയേറ്റി. തിരുനാള്‍ ദിനമായ ഇന്നു വൈകിട്ട് നാലിന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജെയിംസ് തൊട്ടിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജേക്കബ് മഞ്ഞളി വചനസന്ദേശം നല്‍കും. തുടര്‍ന്ന് പ്രദക്ഷിണം.
തിരുനാള്‍ ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ജോഷി വേഴപ്പറമ്പില്‍, സഹവികാരി ഫാ. അഖില്‍ ആപ്പാടന്‍, കൈക്കാരന്മാരായ ഇട്ടിക്കുരു മഞ്ഞളി, ആന്റു തേക്കാനത്ത്, വൈസ് ചെയര്മാന് പോളി തെക്കന്‍, പ്രസുദേന്തി വിലി തെക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കും.