മാ​ര്‍​ക്ക​റ്റി​ല്‍ വോ​ട്ട​ഭ്യ​ര്‍​ഥനയുമായി ബെ​ന്നി
Friday, April 12, 2024 4:34 AM IST
കൊ​ച്ചി: ചാ​ല​ക്കു​ടി ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബെ​ന്നി ബെ​ഹ​നാ​ന്‍റെ പ​ര്യ​ട​നം ആ​ലു​വ മ​ണ്ഡ​ല​ത്തി​ലൂ​ടെ​യാ​യി​രു​ന്നു.

അ​തി​രാ​വി​ലെ മ​ത്സ്യ മാ​ര്‍​ക്കെ​റ്റി​ലെ​ത്തി​യ സ്ഥാ​നാ​ര്‍​ഥി മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളെ നേ​രി​ല്‍ ക​ണ്ട് വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു. അ​യ്യ​മ്പു​ഴ പ്ലാന്‍റേഷ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പം ഉ​ച്ച​യൂ​ണ്.

ശേ​ഷം എ​ട​ത്ത​ല, ശ്രീ​മൂ​ല ന​ഗ​രം, കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്തു​ക​ളിൽ സ​ന്ദ​ര്‍​ശനം. ഇ​ന്ന് മൂ​ക്ക​ന്നൂ​ര്‍,ക​റു​കു​റ്റി, പാ​റ​ക്ക​ട​വ്, അ​ങ്ക​മാ​ലി തു​ട​ങ്ങി​യ ഇ​ട​ങ്ങൾ സ​ന്ദ​ര്‍​ശിക്കും.