കൊച്ചിന് പോര്‍ട്ടില്‍ മാരിടൈം സേവനങ്ങള്‍ക്കുള്ള പോര്‍ട്ട് ചാര്‍ജ് : മൂന്ന് വര്‍ഷത്തേക്കുകൂടി ഒഴിവാക്കി
1415934
Friday, April 12, 2024 4:20 AM IST
കൊച്ചി: കൊച്ചിന് പോര്‍ട്ട് ആങ്കറേജില്‍ ഇതരമാരിടൈം സേവനങ്ങള്‍ക്കായി നങ്കൂരമിടുന്ന കപ്പലുകളുടെ ആദ്യ 48 മണിക്കൂറിലെ പോര്‍ട്ട് ചാര്‍ജ് അടുത്ത മൂന്ന് വര്‍ഷത്തേക്കുകൂടി ഒഴിവാക്കാന്‍ കൊച്ചിന് പോര്‍ട്ട് അഥോറിറ്റി തീരുമാനിച്ചു. ഡെക്ക് ആന്‍ഡ് എന്ജിന് സ്റ്റോ പ്രൊവിഷന്‍, ഫ്രഷ് വാട്ടര്‍ സപ്ലൈ, ക്രൂ ചേഞ്ച്, ഷിപ് റിപ്പയര്‍, ബങ്കറിംഗ് തുടങ്ങിയ മാരിടൈം സേവനങ്ങള്‍ക്ക് നങ്കൂരമിടുന്ന കപ്പലുകളുടെ പോര്‍ട്ട് ചാര്‍ജാണ് ഒഴിവാക്കിയത്.
കൊച്ചിയെ മാരിടൈം, ബങ്കറിംഗ് ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത തീരുമാനം വഴി കൊച്ചിന് പോര്‍ട്ടിൽ ബിസിനസ് അവസരങ്ങളുടെ ഒരു വലിയ കവാടം ആണ് തുറക്കപ്പെടുന്നതെന്ന് കേരള സ്റ്റീമര്‍ ഏജന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ്. ബിനു അഭിപ്രായപ്പെട്ടു.