രാജനഗരിയെ ആവേശത്തിലാക്കി വനിതാ റോഡ് ഷോ
1415722
Thursday, April 11, 2024 4:32 AM IST
കൊച്ചി: തൃപ്പൂണിത്തുറയെ ആവേശത്തിലാക്കി ഇടതു വനിതാ സംഘടനകളുടെ വനിതാ റോഡ് ഷോ. വഴിനീളെ കാത്തുനിന്ന ആയിരങ്ങളുടെ ഹൃദയാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു എറണാകുളം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ജെ. ഷൈന്റെ ഷോ സമാപിച്ചത്.
ഇന്നലെ വൈകിട്ട് തൃപ്പൂണിത്തുറ റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. സ്റ്റാച്ച്യുവിലായിരുന്നു സമാപനം.
ആയിരക്കണക്കിന് വനിതകള്‍ പിന്തുണയര്‍പ്പിച്ച് റോഡ് ഷോയില്‍ അണിനിരന്നതോടെ തൃപ്പൂണിത്തുറ ചുവന്നു.
പ്രവര്‍ത്തകരുടേയും ജനങ്ങളുടേയും സ്നേഹാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങിയ കെ.ജെ. ഷൈന്‍ വാദ്യമേള കലാകാരന്മാര്ക്കൊപ്പം ചുവടു വയ്ക്കാനും മറന്നില്ല.