പഴകിയ അൽഫാം: ഹോട്ടൽ അടപ്പിച്ചു
1415530
Wednesday, April 10, 2024 4:27 AM IST
ആലുവ: പഴകിയ കോഴി ഇറച്ചി വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ആലുവ തോട്ടുമുഖം മഹിളാലയം പാലത്തിന് മുന്നിൽ പ്രവത്തിക്കുന്ന ഖവാലി ഹോട്ടൽ അടച്ചുപൂട്ടി.
പഴകിയ ചിക്കൻ അൽഫാം ചൂടാക്കി കൊടുക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ റംസാൻ തലേന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
പച്ചമുട്ട വച്ച് മയോണൈസ് ഉണ്ടാക്കുന്നതായി കണ്ടെത്തിയതായും ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥ അനീഷ അറിയിച്ചു. ഹോട്ടൽ വളരെയധികം വൃത്തിഹീനമായാണ് പ്രവർത്തിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ടൽ ഇന്നലെതന്നെ പൂട്ടി.