വീടിന്റെ കിടപ്പു മുറിക്ക് തീപിടിച്ചു
1415518
Wednesday, April 10, 2024 4:08 AM IST
പെരുമ്പാവൂർ: വല്ലം റയോൺപുരത്ത് വീടിന്റെ കിടപ്പു മുറിക്ക് തീപിടിച്ചു. കരോട്ടപ്പുറം ആനി റാഫേലിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പു മുറിക്കാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്ന് കരുതുന്നു.