ചിക്കന്‍ പോക്സും പടരുന്നു
1396976
Sunday, March 3, 2024 3:59 AM IST
കൊച്ചി: ജില്ലയില്‍ വേനല്‍കാല രോഗമായ ചിക്കന്‍ പോക്സും വ്യാപിക്കുന്നു. ചിക്കന്‍ പോക്സ് മൂലം മൂന്നു മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. ജനുവരിയില്‍ ഒന്നും ഫെബ്രുവരിയില്‍ രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലായി 519 പേര്‍ക്കാണ് ചിക്കന്‍ പോക്സ് ബാധിച്ചത്. ഇതില്‍ ജനുവരിയില്‍ 246 പേര്‍ക്കും ഫെബ്രുവരിയില്‍ 273 പേര്‍ക്കും ചിക്കന്‍ പോക്സ് റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
‘വേരിസെല്ല സോസ്റ്റര്‍' എന്ന വൈറസാണ് ചിക്കന്‍പോക്സ് പടര്‍ത്തുന്നത്. പൊതുവേ പ്രതിരോധ ശക്തി കുറഞ്ഞിരിക്കുമെന്നതിനാല്‍ ഗര്‍ഭിണികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍ തുടങ്ങിയവര്‍ ഈ രോഗത്തിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.