വീണ്ടും കാട്ടാനകളിറങ്ങി: പൈങ്ങോട്ടൂരിൽ കൃഷി നശിപ്പിച്ചു
1396292
Thursday, February 29, 2024 3:51 AM IST
പോത്താനിക്കാട് : ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ രണ്ടാഴ്ചത്തെ ഇടവേളയ്ക്കുശേഷം കാട്ടാനകളിറങ്ങി കൃഷി നശിപ്പിച്ചു.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റക്കണ്ടം, മണിപ്പാറ, തായ്ക്കുടി പ്രദേശങ്ങളിലാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കാട്ടാനകള്‍ വിളയാടിയത്.
ചീരകത്തോട്ടം ഷാജി, ബാബു ജോണ്‍, കല്ലട ബെന്നി, ആവലുംതടം ബെന്നി, അറയ്ക്കല്‍ കുട്ടായി, വെള്ളാംകണ്ടം ഫീലിപ്പോസ്, മുടവുമറ്റം പ്രഹ്ളാദന്, പ്രസാദ് എന്നിവരുടെ തെങ്ങ്, കമുക്, വാഴ, പൈനാപ്പിള്‍ തുടങ്ങിയ കൃഷികളാണ് കാട്ടാനകള്‍ നശിപ്പിച്ചത്.
മുള്ളരിങ്ങാട് തായ്ക്കുടിമണിപ്പാറ പഴയ കാട്ടുപാതയിലൂടെയാണ് ആനകളുടെ സഞ്ചാരം നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വനപാലകരുടെ അടിയന്തര ശ്രദ്ധ പതിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.