ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിറവത്ത് തുടക്കം
1396093
Wednesday, February 28, 2024 4:23 AM IST
പിറവം: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ. ഫ്രാൻസിസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് പിറവത്ത് തുടക്കമായി. ഇന്നലെ രാവിലെ പിറവത്തെത്തിയ ഫ്രാൻസിസ് ജോർജ് പിറവം വലിയ പള്ളി, കൊച്ചുപള്ളി, യാക്കോബായ കോണ്ഗ്രിഗേഷൻ പള്ളി, പിഷാരുകോവിൽ ദേവീക്ഷേത്രം, പാഴൂർ ശിവക്ഷേത്രം, ചെറുപുഷ്പം പള്ളി, ജെഎംപി ആശുപത്രി, വിവിധ കോണ്‍വന്റുകൾ, സ്നേഹഭവൻ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. തുടർന്ന് പിറവം ടൗണിലൂടെ പര്യടനം നടത്തി.
പിന്നീട് വെളിയനാട് ചിന്മയമിഷൻ, ചോറ്റാനിക്കര ദേവീക്ഷേത്രം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലും സാമുദായിക സംഘടന സ്ഥാപനങ്ങളിലും സന്ദർശനം നടത്തി.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതാക്കളായ അനൂപ് ജേക്കബ് എംഎൽഎ, ജയ്സണ്‍ ജോസഫ്, കെ.ആർ. ജയകുമാർ, കെ.ആർ. പ്രദീപ് കുമാർ, വിൽസണ്‍ കെ. ജോണ്‍, രാജു പാണാലിക്കൽ, ജോണി അരീക്കാട്ടിൽ, തോമസ് മല്ലിപ്പുറം, ഷാജു ഇലഞ്ഞിമറ്റം, അരുണ്‍ കല്ലറക്കൽ, സുനിൽ എടപ്പലക്കാട്ട്, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ്, ഡോമി ചിറപ്പുറം, നഗരസഭ മുൻ അധ്യക്ഷ ജിൻസി രാജു എന്നിവർ നേതൃത്വം നൽകി.