ട്രെയിനിൽനിന്ന് കാണാതായ വയോധികയുടെ മൃതദേഹം മേൽപ്പാലത്തിന്റെ അടിയിൽ
1395959
Tuesday, February 27, 2024 10:18 PM IST
ആലുവ: ട്രെയിനിൽനിന്ന് കാണാതായ വയോധികയുടെ മൃതദേഹം ചൂർണിക്കര പഞ്ചായത്തിലെ അന്പാട്ടുകാവ് റെയിൽവേ മേൽപ്പാലത്തിന്റെ അടിയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ കപ്പാംവിള വീട്ടിൽ സഫീല (68) യുടെ മൃതദേഹമാണ് ചതുപ്പിൽനിന്ന് ലഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മലബാർ എക്സ്പ്രസിൽ കുടുംബാംഗങ്ങൾക്കൊപ്പം തമിഴ്നാട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കാണാതാവുന്നത്. ട്രെയിനിൽനിന്ന് വീണതാണെന്ന് കരുതുന്നു. മൃതദേഹം എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ബസുക്കൾക്ക് വിട്ടുകൊടുത്തു. മക്കൾ: സബീന, ഷാഫി, ജാസ്മി.