64 വീടുകളുടെ താക്കോൽദാനം
1374392
Wednesday, November 29, 2023 6:47 AM IST
പറവൂർ: പ്രധാനമന്ത്രി ആവാസ് യോജന ആവാസ് ദിവസ് പദ്ധതിയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തിൽ നിർമിച്ച 64 വീടുകളുടെ താക്കോൽദാനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിഹിതമായ 1,20,000 രൂപയ്ക്കു പുറമേ ബ്ലോക്ക് പഞ്ചായത്ത്-1,12,000, ജില്ലാ പഞ്ചായത്ത് - 98,000, പഞ്ചായത്ത് വിഹിതമായ - 70,000 രൂപയുമുൾപ്പടെ നാല് ലക്ഷം രൂപ ചെലവിട്ടാണ് വീടു നിർമിച്ചത്.