അകപ്പറമ്പ് പള്ളി 1200-ാം വർഷ ജൂബിലി ആഘോഷങ്ങൾ
1374387
Wednesday, November 29, 2023 6:46 AM IST
നെടുമ്പാശേരി: അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് യാക്കോബായ കത്തീഡ്രൽ വലിയ പള്ളിയുടെ 1200-ാം വർഷ ജൂബിലി ആഘോഷങ്ങൾ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ഏബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു.