ഇല്ലിത്തോട്ടിൽ കാട്ടാന വാഴത്തോട്ടം നശിപ്പിച്ചു
1374384
Wednesday, November 29, 2023 6:46 AM IST
കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കാട്ടാറയിറങ്ങി വാഴത്തോട്ടം നശിപ്പിച്ചു. പറപ്പിള്ളി തോമസ്, കെ.ഒ. തോമസ് കരോട്ടപ്പുറം എന്നിവരുടെ 750ൽ പരം കുലച്ച വാഴകൾ ആന നശിപ്പിച്ചു.
50 ഓളം റബർ മരങ്ങളും നശിപ്പിച്ചു. നാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.