കരയാംപറമ്പ് ജംഗ്ഷനിലെ അപകടങ്ങൾ പരിഹരിക്കണം: എംഎൽഎ
1339934
Monday, October 2, 2023 1:50 AM IST
അങ്കമാലി: ദേശീയപാതയില് കരയാംപറമ്പ് ജംഗ്ഷനില് അടിക്കടിയുണ്ടാകുന്ന അപകടങ്ങള് പരിഹരിക്കുവാന് ദേശീയപാത അഥോറിറ്റിയുടെ ഇടപെടല് ആവശ്യപ്പെട്ട് റോജി എം. ജോണ് എംഎല്എ.
കളക്ടറുടെ അധ്യക്ഷതയില് ചേര്ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് എംഎല്എ ഇക്കാര്യം ദേശിയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടേയും കളക്ടറുടേയും ശ്രദ്ധയില്പ്പെടുത്തിയത്.
റോഡ് നിര്മാണത്തിലെ അശാസ്ത്രീയതയും സിഗ്നല് സംവിധാനത്തിന്റെ പോരായ്മകളും പരിശോധിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്ന് എംഎല്എ ആവശ്യപ്പെട്ടു. ദേശീയപാത അഥോറിറ്റി സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടികള് സ്വീകരിക്കാമെന്ന് ഉറപ്പ് നല്കി.