ഇലഞ്ഞി: ഇലഞ്ഞി ഗാഗുൽത്താമലയിൽ ആളൊഴിഞ്ഞ പറന്പിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പെരുവ വടുകുന്നപ്പുഴ സ്വദേശി വെള്ളാരംകാലായിൽ വി.കെ.അഖിലിന്റെ (33)മൃതദേഹമാണ് കണ്ടെത്തിയത്. മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്തതാണെന്ന് സംശയിക്കുന്നതായി കൂത്താട്ടുകുളം പോലീസ് പറഞ്ഞു. മൃതദേഹത്തിനു സമീപത്തുനിന്ന് മദ്യക്കുപ്പിയും വിഷവും കണ്ടെത്തിയിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.