നെടുമ്പാശേരി: എറണാകുളം ജനറൽ ആശുപത്രിയിലെ പാലിയേറ്റീവ് രോഗികൾക്ക് ആകാശ യാത്രയൊരുക്കി സൂപ്രണ്ടും ബാഗൽ ഗ്രൂപ്പും. 17 സ്ത്രീകളും രണ്ട് പുരുഷന്മാരും അടക്കം 19 പേരാണ് ഇന്ന് ആദ്യമായി വിമാനയാത്ര നടത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിൽനിന്നു ബംഗളുരുവിലേക്ക് പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിലെ സൂപ്രണ്ട് സഹീർഷ, ബാഗൽ ഗ്രൂപ്പ് എംഡി റെജി സി. വർക്കി, അനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.