‘കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം’
1339616
Sunday, October 1, 2023 5:35 AM IST
പെരുമ്പാവൂർ: കോടനാട് കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് അംഗീകാരം ലഭിച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.
ഔട്ട് പേഷ്യന്റ് വിഭാഗം, ലാബ്, ദേശീയ ആരോഗ്യ പരിപാടി, പൊതുഭരണം എന്നീ വിഭാഗങ്ങളിലായി അടിസ്ഥാന സൗകര്യങ്ങള്‍, പ്രധാന സേവനങ്ങള്‍, ഇന്ഫെക്ഷന് കണ്ട്രോള്, ശുചിത്വം, ഗുണമേന്മ, രോഗീ സൗഹൃദം എന്നി മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അംഗീകാരം ലഭിച്ചത്. കണ്ണിലെ ഞരമ്പുകളെ ബാധിക്കുന്ന പ്രമേഹ രോഗം പ്രാഥമിക ഘട്ടത്തിൽ തന്നെ കണ്ടുപിടിക്കുന്നതിനുള്ള നോൺ മൈഡ്രിയാറ്റിക്ക് ഫണ്ടസ് കാമറ സ്ഥാപിച്ചിട്ടുള്ള കേന്ദ്രം എന്ന പ്രത്യേകതയും കോടനാട് ആരോഗ്യ കേന്ദ്രത്തിന് മാത്രം സ്വന്തമാണ്.