ബൈക്ക് മിനിലോറിയിലിടിച്ച് യുവാവ് മരിച്ചു
1337885
Saturday, September 23, 2023 11:55 PM IST
പെരുന്പാവൂർ: ബൈക്ക് മിനിലോറിയിൽ ഇടിച്ചു യുവാവ് മരിച്ചു. മൂവാറ്റുപുഴ ഉല്ലാപ്പിള്ളി സ്വദേശി പറഞ്ഞാറേക്കുടി ഷറഫുദ്ദീന്റെ മകൻ ഷാഹിം ഷറഫ് (23) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏഴേകാലോടെ എംസി റോഡിൽ കീഴില്ലത്തിന് സമീപമാണ് അപകടം. സമീപത്തെ വർക്ക് ഷോപ്പിൽനിന്നു പുറത്തേക്ക് ഇറക്കിയ മിനി ലോറിയിലേക്ക് ബൈക്ക് ഇടിച്ചാണ് അപകടം. പെരുന്പാവൂർ ഭാഗത്തുനിന്നു വീട്ടിലേക്ക് ഷാഹിം മടങ്ങുന്നതിനിടെയാണ് സംഭവം. മാതാവ്: ബീവി. സഹോദരൻ: ഷാനു.