611 മലയിൽ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
1337698
Saturday, September 23, 2023 1:42 AM IST
കോതമംഗലം: കീരന്പാറ പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ 611 മലയിൽ പാറമട ആരംഭിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പാറമട തുടങ്ങാൻ സർക്കാർ തലത്തിൽ വിവിധ അനുമതികൾ നൽകിയതായ വിവരത്തെ തുടർന്നാണ് പ്രതിഷേധം ഉയർന്നത്. ജനവാസത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ നാട്ടുകർ 611 മല സംരക്ഷണസമിതി രൂപീകരിച്ച് സമരങ്ങൾക്ക് ഒരുങ്ങുകയാണ്. സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് യുഡിഎഫ് സമര രംഗത്തിറങ്ങിയത്.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണിക്കുട്ടി ജോർജ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മണ്ഡലം ചെയർമാൻ ബിനോയി മഞ്ഞുമ്മേക്കുടി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ആന്റണി ഓലിയപ്പുറം, ജോജി സ്കറിയ, അജി എൽദോസ്, എൽദോസ് വർഗീസ്, വി.ജെ. മത്തായി, ജോയി ജോസഫ്, ജോമോൻ പാലക്കാടൻ, ഷാനു പൗലോസ്, റീന ജോഷി, ബീന റോജോ, മഞ്ജു സാബു, ഗോപി മുട്ടത്ത, സാന്റി ജോസ്, ബേസിൽ ബേബി തുടങ്ങിയവർ പ്രസംഗിച്ചു.