പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മരിച്ചു
1337541
Friday, September 22, 2023 10:18 PM IST
അങ്കമാലി: പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് നായത്തോട് സൗത്ത് ജംഗ്ഷനിൽ ഓട്ടോ ഓടിക്കുന്ന വട്ടപ്പറന്പൻ ചുമ്മാറിന്റെ മകൻ ബിജു (49) മരിച്ചു. നായത്തോട് എകെജി ഗ്രൗണ്ടിനു സമീപം നടന്നുപോവുകയായിരുന്ന ബിജുവിന്റെ പുറകിൽ കാർ ഇടിക്കുകയായിരുന്നു. മാതാവ്: മേരി. ഭാര്യ: ജോസ്മി (സിയാൽ കരാർ തൊഴിലാളി). മക്കൾ: എയ്ഞ്ചൽ (പത്താം ക്ലാസ് ), എൽസ (നാലാം ക്ലാസ് ). ഇരുവരും ചെങ്ങൽ സെന്റ് ജോസഫ് സ്കൂൾ വിദ്യാർഥികളാണ്.