മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ
1337465
Friday, September 22, 2023 3:05 AM IST
മൂവാറ്റുപുഴ: യുവാവിനെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങര അരിയാട്ടിൽ നസീഫ് (31), തേനാലിൽ അസറുദീൻ (23) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി പള്ളിച്ചിറങ്ങര ഭാഗത്ത് വച്ചായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടർന്ന് പെരുന്പാവൂർ കണ്ടന്തറ ഭാഗത്തുള്ള മുഹമ്മദ് റസൽ (30) നെയാണ് ആക്രമിച്ചത്.
ആക്രമണത്തിൽ പരിക്കേറ്റ മുഹമ്മദ് റസൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ മാരായ വിഷ്ണുരാജ്, വിനാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ അറസ്റ്റ് ചെയ്തത്.