വനിതാ ഹോസ്റ്റലിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
1337151
Thursday, September 21, 2023 5:45 AM IST
കാക്കനാട്: കാക്കനാട് അത്താണിയിൽ അച്ചൂസ് വനിതാ ഹോസ്റ്റലിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിൽ. സംരക്ഷണഭിത്തി ഇടിഞ്ഞതിനെത്തുടർന്ന് കാക്കനാട് അത്താണി കല്ലടായിത്തത്തിൽ കാർത്ത്യായനിയുടെ വീടിന്റെ അടുക്കളയോട് ചേർന്ന ഭാഗവും ഇടിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 10 ഓടെയായിരുന്നു അപകടം.
അപകട സമയം സമീപത്തെ നാല് മുറികളിൽ 10 പെൺകുട്ടിയുണ്ടായിരുന്നു. വാർഡ് അംഗം പി.സി. മനൂപ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി. അപകട സമയത്ത് 55 വയസുള്ള തുളുവയും മകൾ കാർത്ത്യായനിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.