കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണശ്രമം: യുവാക്കള്‍ പിടിയില്‍
1337150
Thursday, September 21, 2023 5:45 AM IST
കൊച്ചി: കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പൊന്നുരുന്നി സ്വദേശികളായ കോണ്‍വെന്റ് റോഡ് കല്ലറക്കല്‍ വീട്ടില്‍ എബിന് (24), മായങ്കരപറമ്പ് ലൈന്‍ തറയില്‍ വീട്ടില്‍ മനു (25) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 10ന് രാത്രി 10.40 ഓടെയാണ് സംഭവം. പ്രതികള്‍ ഇരുവരും ചേര്‍ന്ന് വൈറ്റില ബൈസില്‍ പൊന്നുരുന്നി ഭാഗത്ത് ഐയിഷ റോഡ് തുടങ്ങുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സിറിയന്‍ ചര്‍ച്ച് കുരിശ് പള്ളിയുടെ നേര്ച്ചക്കുറ്റി കുത്തിപ്പൊളിച്ച് മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി തടഞ്ഞു വയ്ക്കുകയും പാലാരിവട്ടം പോലീസെത്തി അറസ്റ്റു ചെയ്യുകയുമായിരുന്നു.