കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ മുറിവിലങ്ങ് മത്തങ്ങാക്കുരിശിന് സമീപം 20 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ഏഴിന് ഊരക്കാട് തൊമ്മൻകുടി ജോബിയുടെ പുരയിടത്തിൽ നിന്നാണ് 50 കിലോയോളം തൂക്കമുള്ള പെരുമ്പാമ്പിനെ ഫോറസ്റ്റ് അധികൃതർ പിടികൂടിയത്.
പെരിയാർവാലി കനാലിൽ നിന്നാണ് പെരുമ്പാമ്പ് പുരയിടത്തിലേക്ക് കയറിയതെന്ന് ജോബി പറഞ്ഞു. നാളുകളായി കനാൽ കാടുപിടിച്ച് കിടക്കുന്ന അവസ്ഥയാണ്.