മുളവൂർ ഗവ. യുപി സ്കൂളിൽ വരയുത്സവം
1337138
Thursday, September 21, 2023 5:44 AM IST
മൂവാറ്റുപുഴ: പ്രീ പ്രൈമറി കുട്ടികളിൽ വരയുടെ വസന്തമൊരുക്കി മുളവൂർ ഗവ. യുപി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ടി.എം. ഉബൈസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ബെസി എൽദോ പ്രകൃതിയിൽ നിന്നു വരയിലേക്ക് എന്ന കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക എം.എച്ച്. സുബൈദ, ബിആർസി ട്രെയ്നർ ആതിര ശശി, പിടിഎ മുൻ പ്രസിഡന്റ് പി.പി. അഷറഫ്, ബിആർസി ട്രെയ്നർ അധ്യാപിക തുളസി, പ്രീ പ്രൈമറി അധ്യാപകരായ കെ.എം. ബുഷറ, കെ. ബുഷറ, പിടിഎ വൈസ് പ്രസിഡന്റ് നാസർ തടത്തിൽ എന്നിവർ പ്രസംഗിച്ചു.
പായിപ്ര ഗവ. യുപി സ്കൂളിൽ വരയുത്സവം
മൂവാറ്റുപുഴ: പ്രീ പ്രൈമറി കുട്ടികളിൽ വരയുടെ വസന്തമൊരുക്കി പായിപ്ര ഗവ. യുപി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മൂവാറ്റുപുഴ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആനി ജോർജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് പി.ഇ. നൗഷാദ്, പ്രധാനാധ്യാപിക വി.എ. റഹീമ ബീവി, അധ്യാപകരായ കെ.എം. നൗഫൽ, ശുഭ കെ. ശശി, വി.പി. ഷഫീന, നീനു സിസി, അജിത രാജ്, കെ.എം. അനീസ, എ. സലീന എന്നിവർ നേതൃത്വം നൽകി. കുട്ടികളോടൊപ്പം വിശിഷ്ടാതിഥികളും അധ്യാപകരും രക്ഷിതാക്കളും ചിത്രം വരയിൽ പങ്കാളികളായി.