കരനെൽകൃഷി വിളവെടുപ്പ്
1337134
Thursday, September 21, 2023 5:44 AM IST
കോതമംഗലം: പിണ്ടിമന കിസാൻ മിത്ര കർഷകക്കൂട്ടം കൃഷി ചെയ്ത കരനെൽകൃഷിയിൽ നൂറുമേനി വിളവ്. വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജെസി സാജു നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ മേരി പീറ്റർ, ലതാ ഷാജി, ടി.കെ. കുമാരി , എസ്.എം. അലിയാർ, ലാലി ജോയ്. കൃഷി ഓഫീസർ സി.എം. ഷൈല , കൃഷി അസിസ്റ്റന്റ് ബേസിൽ. വി. ജോൺ, കെ.ബി മീനു, സിഡിഎസ് ചെയർപേഴ്സൺ ഉഷാ ശശി, പാട ശേഖര സമിതി അംഗങ്ങളായ ബെന്നി വർഗീസ്, എൽദോസ് തുടുമേൽ, കാർഷിക വികസന സമിതി അംഗങ്ങൾ ഏലിയാസ് പുളിയ്ക്കക്കുടി, കർഷക പ്രതിനിധികളായ എം.ജെ ഐസക്ക് , കെ.മോഹനൻ , വർഗീസ് മാലിയിൽ, എന്നിവർ പങ്കെടുത്തു.