നെടുമ്പാശേരി: കോതമംഗലത്ത് നടന്ന ജില്ലാതല ജൂണിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 16 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ മാർ അത്തനേഷ്യസ് സ്പോർട്ട്സ് അക്കാഡമിയിലെ കെ.എസ്. ആഗ്നിത പുതിയ മീറ്റ് റിക്കാർഡ് (13.40 ) കുറിച്ച് സ്വർണ മെഡൽ കരസ്ഥമാക്കി.നെടുമ്പാശേരി കോലോത്തറ ഹൗസിൽ ഷിഫുലേവിന്റെയും രാജിയുടെയും മകളാണ് ആഗ്നിത.