ഇന്റര്‍ സ്കൂള്‍ കലോത്സവം; വിശ്വജ്യോതിക്ക് ഓവറോള്‍
1336894
Wednesday, September 20, 2023 5:56 AM IST
അങ്കമാലി: തൃപ്പൂണിത്തുറ ചോയ്സ് സ്കൂളില്‍ നടന്ന ഇന്റര്‍ സ്കൂള്‍ കലോത്സവത്തില്‍ (ഫ്രിഞ്ചസ്-2023) അങ്കമാലി വിശ്വജ്യോതി സ്കൂള്‍ ഓവറോള്‍ കിരീടം നേടി. 18 ഇനങ്ങളിലായി എട്ട് സ്കൂളുകളാണ് പങ്കെടുത്തത്.
41 വിദ്യാര്‍ഥികളാണ് വിശ്വജ്യോതിയില്നിന്ന് പങ്കെടുത്തത്. പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികളെയും മാനേജര്‍ ഫാ.അഗസ്റ്റിന് മാമ്പിള്ളി, അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആഞ്ചലോ ചക്കനാട്ട്, പ്രിന്‍സിപ്പല്‍ റീന രാജേഷ്, വൈസ് പ്രിന്‍സിപ്പല്‍ ഷാലി ജോസ്, പ്രധാനഅധ്യാപിക സജിനി സൂസന് ഫിലിപ്പ് എന്നിവര്‍ അഭിനന്ദിച്ചു.