നൈപുണ്യയിൽ പ്രോഗ്രാം കംപ്ലീഷൻ സെറിമണി
1336892
Wednesday, September 20, 2023 5:56 AM IST
അങ്കമാലി: കൊരട്ടി, പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ 2021-23 ബാച്ചിന്റെ പ്രോഗ്രാം കംപ്ലീഷൻ സെറിമണി വിപുല പരിപാടികളോടെ ആഘോഷിച്ചു. നൈപുണ്യ ബിസിനസ് സ്കൂളിൽനിന്നും നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽനിന്നും പിജി പൂർത്തിയാക്കിയ വിദ്യാർഥികളുടെ കോഴ്സ് പൂർത്തീകരണ ചടങ്ങുകളായ ഇൻഡിക്ടോ 2023, ആരോഹൺ 2023 എന്നിവ സംയുക്തമായാണ് സംഘടിപ്പിച്ചത്.
കോളജ് പ്രിൻസിപ്പലും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ റവ. ഡോ. പോളച്ചൻ കൈത്തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. കുസാറ്റ് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഡീൻ സാം തോമസ് മുഖ്യാതിഥിയായിരുന്നു. സെന്റർ ഓഫ് എക്സാമിനേഷൻ ഡയറക്ടർ എമിലി ഇട്ടിയച്ചൻ വിദ്യാർഥികളെ പരിചയപ്പെടുത്തി. ഡീൻ ഓഫ് സ്റ്റഡീസ് ജോയ് ജോസഫ് പുതുശേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൈപുണ്യ ബിസിനസ് സ്കൂളിലെ മികച്ച ഔട്ട് ഗോയിംഗ് സ്റ്റുഡന്റായി അന്ന രാജനെ തെരഞ്ഞെടുത്തു. അനില സാറാ ഡേവിസ് (എൻബിഎസ്), പി.യു. അഭിരാമി (എം കോം), ജെസ്ബിൻ ജോസഫ് (എംഎ ഇംഗ്ലീഷ് ), കെസിയ ജോൺസൺ (എം എസ്സി കമ്പ്യൂട്ടർ സയൻസ്)എന്നിവർ മികച്ച പ്രോജക്റ്റുകൾക്കുള്ള അവാർഡുകൾ കരസ്ഥമാക്കി.
തുടർന്ന് നൈപുണ്യ സ്റ്റാഫ് വെൽഫയറിന്റെ ഭാഗമായി മികച്ച വിജയം നേടിയ അധ്യാപക-അനധ്യാപകരുടെ മക്കൾക്കുള്ള ഉപഹാരങ്ങളും സമർപ്പിച്ചു. പി.എം. ജേക്കബ്, ഇ.എസ്.സൂരജ്, ട്രീസ പാറക്കൽ, സാബു വർഗീസ്, റവ. ഡോ.അരുൺ വലിയ വീട്ടിൽ എന്നിവർ പ്രസംഗിച്ചു.