അനാശാസ്യമെന്ന് സംശയം; 5 പേർ പിടിയിൽ
1336662
Tuesday, September 19, 2023 5:40 AM IST
വാഴക്കുളം: വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യത്തിനെത്തിയവരെന്നു സംശയിക്കുന്ന അഞ്ചു പേരെ വാഴക്കുളം പോലീസ് പിടികൂടി. വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഒരു വീട്ടിൽ നിന്നാണ് രണ്ടു യുവതികളുൾപ്പെടെ അഞ്ചു പേരെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെ പോലീസ് പിടികൂടിയത്.
38 വയസുള്ള ചെന്നൈ സ്വദേശിനി, 28 വയസുള്ള പാലക്കാട് സ്വദേശിനി എന്നീ യുവതികളെ തിരുവനന്തപുരം, കൊല്ലം സ്വദേശികളായ മൂന്നു പുരുഷൻമാർക്കൊപ്പമാണ് പോലീസ് പിടികൂടിയത്.
വീട്ടുടമ വിദേശത്തായതിനെതുടർന്ന് വീട് വാടകയ്ക്ക് നൽകുകയായിരുന്നു. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്.പ്രദേശവാസികൾ തടിച്ചുകൂടിയതോടെ പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.