വരയുത്സവം സംഘടിപ്പിച്ചു
1336644
Tuesday, September 19, 2023 5:19 AM IST
കോതമംഗലം: കോഴിപ്പിള്ളി ഗവ. എൽപി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.എ. ഷിയാസ് അധ്യക്ഷത വഹിച്ചു. വർണങ്ങളുടെ വസന്തോത്സവമായ വരയുത്സവം പ്രഫാനാധ്യാപകൻ ഫ്രാൻസിസ് ജെ. പുന്നോലിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളോടൊപ്പം അമ്മമാരും പിടിഎ, എംപിടിഎ അംഗങ്ങളും പങ്കെടുത്തു. കുട്ടികൾ തയാറാക്കിയ കുഞ്ഞു വര കുത്തിവര എന്ന പതിപ്പ് പിടിഎ പ്രസിഡന്റ് കെ.എ. ഷിയാസ് പ്രകാശനം നിർവഹിച്ചു.
യോഗത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കുട്ടികളിലെ കുഷ്ഠരോഗം പ്രാരംഭത്തിലെ കണ്ടുപിടിക്കുന്നതിനുള്ള പദ്ധതിയായ ബാലമിത്രയെകുറിച്ചുള്ള നിർദേശങ്ങൾ വാരപ്പെട്ടി ഹെൽത്ത് സെന്ററിലെ സിസ്റ്റർ ഇന്ദിര രക്ഷിതാക്കൾക്ക് നൽകി. അധ്യാപകരായ കെ.എൻ. ശ്രുതി, എൻ. അന്പിളി, ജെൻസ ഖാദർ, പി.ആർ. രശ്മി എന്നിവർ പ്രസംഗിച്ചു. പ്രീ പ്രൈമറി അധ്യാപകരായ സി.ടി. അൽഫോൻസ, കെ.കെ സിനിമോൾ എന്നിവർ നേതൃത്വം നൽകി.