തൃ​പ്പൂ​ണി​ത്തു​റ​യി​ൽ ഇന്ന് കുടിവെള്ളം മു​ട​ങ്ങും
Thursday, January 26, 2023 12:27 AM IST
തൃ​പ്പൂ​ണി​ത്തു​റ: ജ​ല അ​ഥോ​റി​റ്റി​യു​ടെ മെ​യി​ൻ പൈ​പ്പ് ലൈ​നി​ന്‍റെ വാ​ൽ​വ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ന് തൃ​പ്പൂ​ണി​ത്തു​റ ടൗ​ണി​ലും തെ​ക്കും​ഭാ​ഗ​ത്തും ജ​ല​വി​ത​ര​ണം മു​ട​ങ്ങും.
ഇ​ന്ന​ലെ രാ​ത്രി 7.30 ഓ​ടെ എ​രൂ​ർ ആ​സാ​ദി​ലെ വാ​ട്ട​ർ ടാ​ങ്കി​ൽ നി​ന്നും വെ​ള്ളം ഓ​വ​ർ ഫ്ലോ ​ചെ​യ്ത് താ​ഴേ​യ്ക്ക് വീ​ണ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​സ്​എ​ൻ ജം​ഗ്ഷ​നി​ലെ വാ​ൽ​വിന്‍റെ ഷ​ട്ട​ർ വീ​ണ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ തൃ​പ്പൂ​ണി​ത്തു​റ ഭാ​ഗ​ത്തേ​യ്ക്കു​ള്ള പ​മ്പിം​ഗ് നി​ർ​ത്തി വ​ച്ചു. എ​രൂ​ർ ഭാ​ഗ​ത്തേ​ക്ക് പ​മ്പിം​ഗ് തു​ട​ങ്ങു​ക​യാ​യി​രു​ന്നു.
ഇ​ന്നു ത​ന്നെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ ഗ​തി​യി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.