ബൈ..ബൈ... മൂത്തകുന്നം
1245294
Saturday, December 3, 2022 12:54 AM IST
പറവൂര്‍: കലയില്‍ ആറാടിയ അഞ്ചു പകലുകള്‍ക്കൊടുവില്‍ മൂത്തകുന്നത്തോട് ഗുഡ് ബൈ പറഞ്ഞ് മത്സരാര്ഥികളും അധ്യാപകരും. 15 വേദികളിലായി 300 ഇനങ്ങളില്‍ 8,000ലേറെ പ്രതിഭകളാണ് ഇന്നലെ വരെ അരങ്ങിലെത്തിയത്. കുട്ടി കലാകാരന്മാര്ക്ക് മികച്ച പിന്തുണ നല്കി മൂത്തകുന്നം നാടും കലാവിരുന്നിനൊപ്പം കൂടി. സമീപ പ്രദേശത്തെ സ്കൂളുകളില്‍ നിന്നും, വിവിധ ഉപജില്ലകളില്‍ നിന്നുമായി വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും, ഇതിന് പുറമേ നാട്ടുകാരും സദസിലെത്തി. മത്സരങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ മൂന്നു സ്റ്റേജുകളുടെ കാര്യത്തില്‍ ഉയര്‍ന്ന വിവാദങ്ങളൊഴിച്ചാല് പരാതികളില്ലാത്തതായിരുന്നു കലാപൂരം.
കോവിഡിന് പിന്നാലെ നടന്ന ആദ്യ സ്കൂള്‍ കലോത്സവം അടിപൊളിയാക്കിയാണ് മൂത്തകുന്നത്ത് തിരശീല വീഴുന്നത്.