ജോയിന്റ് കൗണ്‍സിൽ ജില്ലാ സമ്മേളനം നടത്തി
1544848
Wednesday, April 23, 2025 11:57 PM IST
കട്ടപ്പന: ജോയിന്റ് കൗണ്‍സിൽ ജില്ലാ സമ്മേളനം നടത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കും എന്ന സർക്കാർ വാഗ്ദാനം അടിയന്തരമായി നടപ്പാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ തുടർ സമരങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് അധ്യക്ഷത വഹിച്ചു. നരേഷ് കുമാർ കുന്നിയൂർ, വി.ആർ. ശശി, ആർ. രമേശ്, ഡി. ബിനിൽ, എസ്.കെ.എം. ബഷീർ, കെ.വി. സാജൻ, കെ.ആർ. ലോമിമോൾ, ആർ. ബിജുമോൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.എസ്. രാഗേഷ് -പ്രസിഡന്റ്, വി.കെ. ജിൻസ്, വി.എം. ഷൗക്കത്തലി, സി.ജി. അജീഷ -വൈസ് പ്രസിഡന്റുമാർ, ആർ. ബിജുമോൻ-സെക്രട്ടറി, എ.കെ. സുഭാഷ്, ഡി.കെ. സജിമോൻ -ജോയിന്റ് സെക്രട്ടറിമാർ, പി.ടി. ഉണ്ണി -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.