കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രീമിയം ഔട്ട്ലെറ്റ്
1544854
Wednesday, April 23, 2025 11:57 PM IST
നെടുങ്കണ്ടം: കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രീമിയം ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്നതിനും ഇതുവഴി കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനുമായാണ് സംസ്ഥാന കൃഷിവകുപ്പിന്റെ സഹായത്തോടെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രീമിയം ഔട്ട്ലെറ്റ് ആരംഭിച്ചത്.
2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബ്ലോക്ക് ലെവല്‍ ഫെഡറേറ്റഡ് മാര്‍ക്കറ്റുമായി ചേര്‍ന്നാണ് ഔട്ലെറ്റ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ ആദ്യ പ്രീമിയം ഔട്ട്ലെറ്റാണ് നെടുങ്കണ്ടത്തേത്. വിപണിയിലൂടെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി, പാല്, തൈര്, തേന്‍ ഉത്്പന്നങ്ങള്‍, ചക്ക ഉത്്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ധാന്യങ്ങള്‍, മില്ലറ്റുകള്, അച്ചാറുകള്‍, നവ സംരംഭകരുടെ ഉത്പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, തൈകള്‍ തുടങ്ങിയവ ലഭ്യമാണ്.
നെടുങ്കണ്ടം കൃഷി അസി. ഡയറക്ടര്‍ ഓഫീസ് കോമ്പൗണ്ടില്‍ ആരംഭിച്ച പ്രീമിയംഔട്ട്ലെറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജോജി ഇടപ്പള്ളിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. കൃഷി ഓഫീസര്‍ അനന്തുരാജ് പദ്ധതി വിശദീകരണം നടത്തി. ജെസി കുര്യന്, നിധിന് കുമാര്‍, ബോണ്‍സി, കെ. രമേശന്, കെ.എം. ഷാജി, ഓമനക്കുട്ടന് തുടങ്ങിയവര്‍ പ്രസംഗിച്ചു.