നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്
1544858
Wednesday, April 23, 2025 11:57 PM IST
നെടുങ്കണ്ടം: രാത്രി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചുകയറി രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയാണ് നെടുങ്കണ്ടം-താന്നിമൂട് റോഡില്‍ അപകടം നടന്നത്. അപകടത്തില്‍ കോമ്പയാര്‍ സ്വദേശികളായ അഭിജിത്ത്, ആദിത്യന് എന്നിവര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
താന്നിമൂട് റോഡില്‍ വളവിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടകാരണം.
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ബസിന് അടിയിലേക്ക് പോകുകയായിരുന്നു.
ഇരുവരെയും ഉടന്‍ തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.