വിത്ത് മഹോത്സവം സംഘടിപ്പിച്ചു
1544856
Wednesday, April 23, 2025 11:57 PM IST
മുട്ടം: പത്താമുദയത്തോടനുബന്ധിച്ച് കാക്കൊന്പ് ആർപിഎസിൽ കെആർജി ഇവന്റ്സിന്റെയും കിസാൻ ഹെൽത്ത് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിത്ത് മഹോത്സവവും സൗജന്യ വിത്തുവിതരണവും തൈ നടീലും നടത്തി. കാക്കൊന്പ് സെന്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കുന്പിളുമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ആർപിഎസ് പ്രസിഡന്റ് ജോസഫ് മാത്യു, കെആർജി പ്രസിഡന്റ് ബെന്നി മാത്യു, കിസാൻ ഹെൽത്ത് ക്ലബ് പ്രസിഡന്റ് കെ.എ. ജോസഫ് എന്നിവർ പ്രസംഗിച്ചു.