ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
1545089
Thursday, April 24, 2025 10:25 PM IST
ചെറുതോണി: ദേശീയപാതയിൽ ആലുവ - അങ്കമാലി റൂട്ടിൽ നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടുക്കി മണിയാറൻകുടി - പെരുങ്കാല സ്വദേശി കുന്നത്തുപാറയിൽ (കിഴക്കേടത്ത്) കെ.എസ്. പവിജിത്ത് (25) ആണ് മരിച്ചത്.
ഭാര്യ കീരിത്തോട് സ്വദേശിനി ആഗ്നസിന് പരിക്കേറ്റു. അങ്കമാലിയിൽ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. സംസ്കാരം ഇന്ന് 10ന് മണിയാറൻകുടി സെന്റ് മേരീസ് പള്ളിയിൽ. പരേതനായ സുധന്റെ മകനാണ് പവിജിത്ത്.
അമ്മ: ബിന്ദു. സഹോദങ്ങൾ: സുബിൻ, അനഘ, അപർണ. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു പവിജിത്ത്.