അ​ടി​മാ​ലി: ആ​ന​ച്ചാ​ല്‍ ത​ട്ടാ​ത്തി​മു​ക്കി​ല്‍ പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഹെ​റി​റ്റേ​ജ് സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്നു.​ മൂ​ന്നാ​റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ട​മെ​ന്ന നി​ല​യി​ല്‍ പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​നോ​ദസ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്ത് പ​ക​രാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് ഹെ​റി​റ്റേ​ജ് സെ​ന്‍റ​ർ ഒ​രു​ങ്ങു​ന്ന​ത്.​ ഇ​തി​ന്‍റെ അ​വ​സാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. പ്ര​ജീ​ഷ്കു​മാ​ര്‍ പ​റ​ഞ്ഞു.​

സാം​സ്‌​കാരി​ക ഗാല​റി​ക്കൊ​പ്പം പ്രാ​ദേ​ശി​ക​മാ​യി ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന സു​ഗ​ന്ധ​വ്യ​ഞ്ജ​ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്‍​പ്പ​നകേ​ന്ദ്രം കൂ​ടി​യ​ട​ങ്ങു​ന്ന​താ​ണ് ഹെ​റി​റ്റേ​ജ് സെ​ന്‍റ​ർ.

പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടും ത​ന​ത് ഫ​ണ്ടും വി​നി​യോ​ഗി​ച്ച് 25 ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് സെ​ന്‍റ​ർ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​ത്.​ ആ​ന​ച്ചാ​ല്‍ ര​ണ്ടാം​മൈ​ല്‍ റോ​ഡ​രി​കി​ലാ​ണ് സെ​ന്‍റർ ഒ​രു​ക്കു​ന്ന​ത്.