കെജിഒഎ ജില്ലാ സമ്മേളനം
1545131
Friday, April 25, 2025 12:09 AM IST
തൊടുപുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമമ്മു പറവത്ത്, സംസ്ഥാന സെക്രട്ടറി ജയൻ പി. വിജയൻ, സംസ്ഥാന സെക്രട്ടേറിയറ്റംഗം ഡോ. ബോബി പോൾ, പി.എം. ഫിറോസ്, പി.എസ്. അബ്ദുൽ സമദ്, പി.എസ്. വിശാഖ് എന്നിവർ പ്രസംഗിച്ചു.